സൗത്ത് അമേരിക്കയാണ് ഇവരുടെ ദേശം. കൊനൂർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പക്ഷി സ്നേഹികൾ ഇവരെയാണ് ഇഷ്ട്ടപ്പെടുന്നത് . കാരണം ഇവരെ കാണാൻ നല്ല ഭംഗി ആണ്. ശാന്ത സ്വഭാവക്കാരല്ല ഇവർ . വെറുതെയിരിക്കാൻ അറിയില്ല. എപ്പോഴും എന്തെങ്കിലും ജോലി ചെയ്ത് കൊണ്ടേയിരിക്കണം, എന്നിരുന്നാലും എല്ലാവർക്കും പ്രിയമാകും ഇവരെ. ഇതിനു 2 മീറ്റർ നീളം , 2 മീറ്റർ വീതി , 2 മീറ്റർ ഉയരമുള്ള വീട് തന്നെവേണം, കാരണം കൂടുതൽ ദൂരം പറന്നു നടക്കാനാണ് സൺ കോനൂറിനിഷ്ടം.
പപ്പായ, പേരക്ക, കക്കരിക്ക, മാദളം, ആപ്പിൾ തുടങ്ങിയവ വളരെ ഇഷ്ട്ടമാണ്. പച്ചക്കറികളായ പയർ, ക്യാരറ്റ്, ബീട്ട് റൂട്ട്, മുരിങ്ങക്കായ എന്നിവയും ഇഷ്ട്ടമാണ് . കമ്പവും നന്നായി കഴിക്കും . സീഡ് മിക്സ് .തുളസി , പനി കൂർക്ക, ചീര തുടങ്ങിയ ഇലകളും ഇഷ്ടമാണ്.
ദിവസവും കുളിക്കാൻ ഇഷ്ട്ടപ്പെടുന്നവരാണ്. അതുകൊണ്ടു ഇറങ്ങി കുളിക്കാൻ ഒരു വലിയ പാത്രത്തിൽ വെള്ളം ദിവസവും കൂട്ടിൽ ഉണ്ടായിരിക്കണം. വൃത്തിയുടെ കാര്യത്തിൽ മറ്റ് പക്ഷികളെ പോലെ അല്ല , എപ്പോഴും കുളിച്ച് നടക്കാനാണ് ഇവർക്കിഷ്ടം
No comments:
Post a Comment