Saturday, September 22, 2018

ഷുഗർ ഗ്ലൈഡർ (Sugar Glider)


ചെറുതും, ഓമനത്തമുള്ളതും,  പെററ്സ് ആയി വളർത്തുന്നതുമായ  ഷുഗർ ഗ്ലൈഡർ പ്രധാനമായും ആസ്ത്രേലിയൻ, ന്യൂ ഗിനിയൻ ദേശക്കാരാണ് കൂടാതെ ഇന്തോനേഷ്യയിലെ ചില ദീപുകളിലും കാണപ്പെടുന്നു .

മധുരം ഇഷ്ടപ്പെടുന്നതിനാലാണ് ഇവയെ ഷുഗർ ഗ്ലൈഡർ എന്ന് വിളിക്കുന്നത്. കാഴ്ച്ചയിൽ അണ്ണാനെ പോലെയാണങ്കിലും ഇവ അണ്ണാൻ വർഗ്ഗമല്ല മാർസൂപ്പോലിയ വർഗ്ഗത്തിൽ പെട്ടവയാണ് കുട്ടികളെ ഇവ കങ്കാരുവിനെപ്പോലെ ഉദരസഞ്ചിയിൽ കൊണ്ടു നടക്കും

മാർസൂപ്പോലിയ

സസ്തനികങ്ങളുടെ ഉപഗോത്രമാണ് മാർസൂപ്പേലിയ. ഉദര സഞ്ചിയുള്ള ഇവ പ്രധാനമായും ആസ്ത്രേലിയയിലും പിന്നെ അമേരിക്കയിലും കാണുന്നു. ഇതിലെ മിക്കവാറും ജീവികൾക്കും ഉദരസഞ്ചിയുണ്ട്.കങ്കാരു,ഒപ്പോസം, കോല,വാലാബി എന്നിവയും ഈ ഗോത്രത്തിലെ ജീവികളാണ്. ഇവ പൂർണ്ണവളർച്ചയെത്താത്ത കുഞ്ഞുങ്ങളെയാണ് പ്രസവിക്കുന്നത്. കുഞ്ഞ് സഞ്ചിയിൽ കിടന്ന് മുലപ്പാൽ കുടിച്ച് വളർച്ചയെത്തും. ഇവയിലെ 70 ശതമാനത്തോളം വർഗ്ഗങ്ങളും ആസ്ത്രേലിയ, ന്യൂ ഗിനിയ അവയുടെ അടുത്തുള്ള ദ്വീപുകൾ എന്നിവിടങ്ങളിൽ വസിക്കുന്നു. ബാക്കിയുള്ളവ അമേരിക്കയിലും.

ഷുഗർ ഗ്ലൈഡർ മാർസൂപ്പോലിയ വർഗ്ഗത്തിൽ പെട്ടതിനാൽ ആസ്ത്രേലിയയിലെയും അമേരിക്കയിലെയും ചില പ്രദേശങ്ങളിൽ ഷുഗർ ഗ്ലൈഡറിനെ വളർത്തൽ നിരോധിച്ചിരിക്കുന്നു

ഷുഗർ ഗ്ലൈഡർ പ്രത്രേകതകൾ

കാഴ്ച്ചയിൽ അണ്ണാനെ പോലെ പുറത്ത് വരകളുള്ള ഇവയുടെ ശരീര രോമങ്ങൾ കമ്പിളിപ്പുതപ്പ് പോലെയാണ് . കണ്ണുകൾ ഉരുണ്ട് പുറത്തേക്ക് തള്ളി മനോഹരമായി നിൽക്കും. വായുവിലൂടെ ചാടി പറക്കാൻ ഇവയ്ക്ക് കഴിവുണ്ട്. മരപ്പൊത്തുകളിൽ താമസിക്കുകയും കൂട്ടമായി ജീവിക്കുകയും ചെയ്യുന്ന ഇവർ പകൽ ഉറങ്ങുകയും  രാത്രിയിൽ പുറത്തേക്ക് ഇറങ്ങാൻ ഇഷ്ടമുള്ളവരുമാണ്.

ഷുഗർ ഗ്ലൈഡർ പെറ്റ്സ്

ഇണക്കിയെടുത്താൽ വളരെ രസകരമാണ്. ഏതൊരാളെയും ആകർഷിക്കുന്ന ഓമനത്തമാണ് ഇവർക്ക്. ഇണങ്ങാത്ത ഷുഗർ ഗ്ലൈഡർ കൂർത്ത പല്ലുകളും നഖങ്ങളും കൊണ്ട് ആക്രമിക്കാൻ  സാധ്യതയുണ്ട്.  ഇവയെ വളർത്തുന്നത്കൊണ്ട് മനുഷ്യർക്ക് വിഷ ബാധ  പോലുള്ള പ്രശ്നങ്ങൾ ഒന്നുമില്ല. ചാടി നടക്കാൻ ഇഷ്ടമുള്ളവയായതിനാൽ വലിയ കൂട് ഇവർക്കായി ഒരുക്കേണ്ടതാണ് മധുരമുള്ളവ ഇഷ്ടഭക്ഷണമാണ്. തേൻ, ബേബി സെർലാക്ക്, ഫ്രൂട്ട്സ്, കാരറ്റ് , കുക്കുമ്പർ, ചെറു പ്രാണികൾ, ചെറു പുഴുക്കൾ. ഷുഗർ ഗ്ലൈഡറിന് ഇന്ത്യൻ വിപണിയിൽ പ്രായമനുസരിച്ച് ജോടിക്ക് 16000 മുതൽ 22000 വരെ  വില വരുന്നു.




No comments:

Post a Comment