Monday, September 3, 2018


ഏകദേശം 200ൽ അധികം ഫിഞ്ച് വെറൈറ്റികൾ ലോകത്തിൽ ഉള്ളതായാണ് കണക്കാക്കുന്നത്. ഇവരിൽ പ്രധാനികളും പൊതുവെ വളർത്തുന്നവയുമായ ചില ഫിഞ്ചിനങ്ങൾ ഇവയൊക്കെയാണ്



• സീബ്ര ഫിബ്
• ബംഗാളി ഫിഞ്ച്
• സ്റ്റാർ ഫിഞ്ച്
• സ്ട്രോബറി ഫിഞ്ച്
• സ്റ്റാർ ഫിഞ്ച്
• മെൽബാ ഫിഞ്ച്
• കട്ട് ത്രോട്ട് ഫിഞ്ച്
• ചെന്തലയൻ ഫിഞ്ച്
• ബിക്കനോസ് ഫിഞ്ച്
• യൂറോപ്യൻ ഗോൾഡ്
• ഒലീവ് ഫിഞ്ച്
• ക്യൂബൻ ഫിഞ്ച്
• ലോംഗ് ടെയിൽ ഫിഞ്ച്
• ബ്രസീലിയൻ ഫിഞ്ച്
• കർദ്ദിനാൾ ഫിഞ്ചുകൾ
• ബിഷപ്പ് ഫിഞ്ച്
• ഔൾ ഫിഞ്ച്
• പാരറ്റ് ഫിഞ്ചുകൾ

ഫിഞ്ചുകളെ പൊതുവായി 3 വിഭാഗമായി തിരിച്ചിരിക്കുന്നു
• ആസ്ട്രേലിയൻ ഗ്രാസ് ഫിഞ്ച്
• നൺസ്
• വാക്സ് ബിൽ

വ്യത്യസ്ത വർണ്ണത്തൂവലുകളിൽ അലംകൃതമായ ഇവ വളരെ മൃദുവായ ശരീരത്തിന് ഉടമകളാണ്. ഇവയ്ക്ക് അമിതമായ ചൂടോ അധികരിച്ച തണുപ്പോ താങ്ങാനുള്ള ശേഷിയില്ലാത്തതിനാൽ ഇവയുടെ പരിപാലനം വളരെയേറെ ശ്രദ്ധ വേണ്ട ഒന്നാണ്. അലങ്കാര പക്ഷികളെ വളർത്താൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്ക് വളരെ കുറഞ്ഞ തുകയ്ക്ക് സ്വന്തമാക്കാൻ കഴിയും. പക്ഷേ ഒരു തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം ഫിഞ്ച് വളർത്തൽ തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആദ്യം തന്നെ ഗോൾഡിയൻ, സ്റ്റാർ, ഔൾ തുടങ്ങിയ വില കൂടിയ ഇനങ്ങളെ വാങ്ങാതെ താഴെക്കിടയിലുള്ള സീബ്ര ഫിഞ്ച്, ബംഗാളി ഫിഞ്ച് എന്നിവയെ വളർത്തി പരിചയിച്ച ശേഷം മാത്രം വില കൂടിയവയിലേക്ക് മാറുന്നതായിരിക്കും നല്ലത്. വർണ്ണ ഭംഗിയും അതിവേഗ ചലനങ്ങളും കാതിനിമ്പമാർന്ന ശബ്ദങ്ങളും കൊണ്ട് ഇവ ആരെയും സ്വന്തമാക്കാൻ പ്രേരിപ്പിക്കും.

100 രൂപയിൽ തുടങ്ങുന്ന വില ഐറ്റം മാറുന്നതിനനുസരിച്ച് 4000-5000 വരെ പോകും. ഫിഞ്ചിനങ്ങൾ മിക്കവയും 4 ഇഞ്ച് മുതൽ 7 ഇഞ്ച് വരെ മാത്രം വലുപ്പമുള്ളവയാണ്. അഞ്ച് മാസം കൊണ്ട് ഇവ പ്രായപൂർത്തി ആവുമെങ്കിലും 8 മാസത്തിന് ശേഷം മാത്രം ബ്രീഡ് ചെയ്യിച്ചാൽ പക്ഷികൾ ആരോഗ്യത്തോടെ ഇരിക്കുകയും നല്ല ആരോഗ്യമുള്ള കുട്ടികളെ ലഭിക്കുകയും ചെയ്യും. കോളനിയായി വളർത്തി അവർക്ക് തന്നെ ഇഷ്ടമുള്ള ഇണകളെ തെരെഞ്ഞെടുക്കാനുള്ള അവകാശം നൽകുന്നത് നന്നായിരിക്കും അതിനു ശേഷം ബ്രീഡിങ്ങിനായി സെപ്പറേറ്റ് കൂട്ടിലേക്ക് മാറ്റാം. മിക്കയിനം ഫിഞ്ചുകളും 5 മുതൽ 7വരെ മുട്ടകളിടുന്നു. ഇവ ദിവസവും കുളിക്കാനിഷ്ടപ്പെടുന്നവയാണ് അതുകൊണ്ട് ദിവസവും കൂട്ടിൽ നല്ല വെള്ളം വച്ചു കൊടുക്കാൻ ശ്രദ്ധിക്കണം. ഇവയുടെ പ്രധാന ശത്രു പല്ലിയും ഉറുമ്പുമാണ് അതുകൊണ്ട് കൂട് തയ്യാറാക്കുമ്പോൾ ഇവ പ്രത്യേകം ശ്രദ്ധിക്കണം. കൂട്ടിനുള്ളിൽ മുട്ടയിടാൻ കഴിയുന്നതും കലം ഉപയോഗിക്കരുത് കാലത്തിൻ്റെ തണുപ്പ് മൂലം മുട്ട വിരിയാനുള്ള സാദ്ധ്യത വളരെ കുറവാണ്. ഏറ്റവും നല്ലത് ചിരട്ടയാണ് അത് മുട്ടകൾക്ക് ചൂട് നല്ലവണ്ണം ലഭിക്കാൻ ഇടയാക്കും. 15 ദിവസം കൊണ്ടാണ് സാധാരണ മുട്ട വിരിയാൻ എടുക്കുന്ന സമയം . അല്പം വില കൂടിയ വിഭാഗമായ ഗോൾഡിയൻ ഫിഞ്ചുകൾ പൊതുവെ അടയിരിക്കാൻ മടിയന്മാരാണ്. അത്തരം ഫിഞ്ചുകളെ വളർത്തുന്നവർ മുട്ട വിരിയിക്കാൻ വേണ്ടി ചെയ്യുന്ന ഉപായം എന്നത് കുറച്ച് ബംഗാളി ഫിഞ്ചുകളെ വളർത്തി ഇവയുടെ മുട്ട മാറ്റി വച്ച് കൊടുത്താണ്.

അടുത്തതായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഭക്ഷണ ക്രമമാണ്. ഫിഞ്ചുകളുടെ പൊതുവെയുള്ള ഭക്ഷണം എന്നത് തിനയാണ് എന്നാൽ നമുക്ക് തന്നെ ഇവയ്ക്ക് ഏറെ പ്രയോജനകരമായ ധാതു സമ്പുഷ്ടമായ ഫുഡ് തയ്യാറാക്കി നൽകാനാവും
റെഡിമെയ്ഡ് ഫുഡായ ഫിഞ്ച് മിക്സ് നൽകുന്നത് ബ്രീഡിംഗിന് വളരെയേറെ ഗുണം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. അതുകൊണ്ട് വരുമാന മാർഗ്ഗം എന്ന രീതിയിൽ ഇത് കൊണ്ടു പോകുന്നവർ നല്ല ഫലം കിട്ടണമെങ്കിൽ ഫിഞ്ച് മിക്സ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ധാന്യങ്ങൾ തരി രൂപത്തിൽ തയ്യാറാക്കി നൽകുന്നത് നന്നായിരിക്കും ,ചെറുപയർ, കടല, ഗ്രീൻ പീസ്, ഗോതമ്പ്, മുതിര തുടങ്ങിയ ധാന്യങ്ങൾ നന്നായി കഴുകി ഉണക്കിയ ശേഷം വളരെ ചെറിയ തരികളായി പൊടിച്ച് നൽകുന്നത് വളരെ നല്ലതാണ്. മീൽ വേം ഇവയ്ക്ക് വളരെ നല്ലതും ആവശ്യവുമാണ്, അത് പോലെത്തന്നെ തയ്യാറാക്കി നൽകാവുന്നതാണ് എഗ്ഗ് ഫുഡ്. ഇതിനു പുറമെ ഇലവർഗ്ഗങ്ങൾ നമുക്ക് നൽകാവുന്നതാണ് - തുളസി, കറുകപ്പുല്ല്, തിനപ്പുല്ല്, ചീര, പുതിനയില എന്നിവ നൽകുന്നത് വഴി പക്ഷികളെ ആരോഗ്യത്തോടെ നില നിർത്താം. കടൽ നാക്ക് നൽകുന്നത് വളരെ നല്ലതാണ്. ബ്രീഡിംഗ് ടൈമിൽ എഗ്ഗ് ഫുഡ് ഇടവിട്ട ദിവസങ്ങളിൽ നൽകുന്നത് നല്ല റിസൽട്ട് നൽകും, പക്ഷേ അല്ലാത്ത സമയത്ത് എഗ്ഗ് ഫുഡ് ആഴ്ചയിൽ ഒരു തവണ മതി. കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയ സമയത്ത് മുളപ്പിച്ച ധാന്യങ്ങൾ, വള്ളിപയറിനുള്ളിലെ പരിപ്പ് എന്നിവ നുറുക്കി നൽകുന്നത് കുട്ടികളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

ശ്രദ്ധിക്കേണ്ട ഒരു കാര്യം ഫിഞ്ചുകളുടെ അടിഭാഗത്ത് കാഷ്ഠം പറ്റിപ്പിടിച്ചിരിക്കുന്നുണ്ടെങ്കിൽ അത് വിരയുടെ ലക്ഷണമാണ് ഉടൻ വിരമരുന്ന് കൊടുക്കാൻ തയ്യാറാവുക.

No comments:

Post a Comment