Wednesday, September 19, 2018

അങ്ങാടിക്കുരുവി (House Sparrow)


കുരുവികൾ യൂറോപ്പ്, മെഡിറ്റനേറിയൻ പ്രദേശങ്ങൾ, ഏഷ്യ എന്നിവിടങ്ങളിൽ സ്വാഭാവികമായി കാണപെടുന്നു. ഇത് സ്വാഭാവികമായോ മനപൂർവ്വമായോ  ലോകത്തിൻ്റെ  പല ഭാഗത്തും കാണപ്പെടുന്ന ഒരു പക്ഷിയാണ് .മനുഷ്യൻ്റെ ആവാസ്ഥ വ്യവസ്ഥയുമായി ബന്ധപെട്ടിരിക്കുന്ന ഈ ചെറിയ പക്ഷിക്ക്  തവിട്ട് നിറത്തിലോ ചാരനിറത്തിലോ ഉള്ള തൂവലുകളാണ് ഉള്ളത്. 14 മുതൽ 16 cm വരെ നീളമുള്ള ഇവ മിത ശീതോഷ്ണ കാലാവസ്ഥയിൽ ധാരാളമായി കാണപ്പെടുന്നു. മല പ്രദേശങ്ങളിലും, നഗരങ്ങളിലും, ഗ്രാമങ്ങളിലും ഒറ്റപ്പെട്ട കൃഷിയിടങ്ങളിലും ഏറ്റവും കൂടുതൽ ഈ കുരുവികളെ കാണാം. ആൺ കുരുവികൾ ചാരനിറത്തിലുള്ള കിരീടവും ഉദരഭാഗവും ഉളളവയാണ്. പക്ഷേ കഴുത്തും നെഞ്ചു ഭാഗവും കറുപ്പ് നിറത്തിലാണ്. കൂടാതെ ചുണ്ടുകൾക്കും കണ്ണിൻ്റെ വളയങ്ങൾക്കും കറുപ്പു നിറം കാണാം.

വേനൽക്കാലത്ത് അവയുടെ ചുണ്ടുകൾ നീല- കറുപ്പ് നിറത്തിലും കാലുകൾ ബ്രൗൺ നിറത്തിലുമാണ്. മഴക്കാലത്ത് തൂവലുകൾ മങ്ങിയ നിറത്തിലും ചുണ്ടുകൾ മഞ്ഞകലർന്ന ബ്രൗൺ നിറത്തിലുമാണ് കാണുന്നത്. പെൺ കുരുവികൾക്ക് തലയിലും കഴുത്തിലും കറുപ്പ് നിറമില്ല അതുപോലെ ചാരനിറത്തിലുള്ള കിരീടവുമില്ല. എന്നാൽ ബ്രൗൺ നിറത്തിലുള്ള വരകൾ കാണാം. കുരുവി കുഞ്ഞുങ്ങൾ നല്ല കടും ബ്രൗൺ നിറത്തിലുള്ള തൂവലുകളാൽ മനോഹരമാണ്. അവയുടെ ചുണ്ടുകൾ ഇളം മഞ്ഞ നിറത്തിലാണ്. 






No comments:

Post a Comment