Friday, September 14, 2018

പ്രാവ് (Pigeon)





പ്രാവ് വളർത്തൽ : റോക്ക് പ്രാവുകളിൽ നിന്നും രൂപപ്പെട്ടവർ ആണ് ഇന്ന് കാണുന്ന ഫാൻസി പ്രാവുകൾ. മേനി അളവുകൾ, കഴുത്ത്, ആകൃതി, തല എടുപ്പ് എന്നിവയാണ്  പ്രാവുകളുടെ പാരമ്പര്യം നിർണയിക്കുന്ന ഘടകങ്ങൾ. കാൽ നീളം, ഉടൽ നീളം, കൺ വളയങ്ങൾ, ചുണ്ടുകൾ എന്നിവയുടെ വ്യത്യസ്തത ആണ് ഒരേ ജനസ്സുകളിൽ വിവിധ ഇനങ്ങളെ സൃഷ്ടിക്കുന്നത്.  തല, കഴുത്ത്, വാൽ എന്നിങ്ങനെ മൂന്ന് ഇടങ്ങൾ പ്രാവിൻ്റെ മൂല്യത്തെ നിർണയിക്കുന്നു . തലയിൽ ആകട്ടെ തലപ്പൂവ്, തൊപ്പി, ചുണ്ടു, മേൽചുണ്ടു, കൺ വളയങ്ങൾ എന്നിവയാൽ നിർണയിക്കുമ്പോൾ കഴുത്തിൽ തൂവൽ ചുരുളുകളും നെഞ്ചു അളവുകളും ആണ് ആധാരം ആക്കപ്പെടുന്നത് .  വാലിൽ ആണ് വ്യത്യസ്തതകൾ ഏറെ ഉള്ളത് വാലിൽ ആകൃതിയേക്കാൾ തൂവൽ അടയാളങ്ങൾ തൂവൽ നിറങ്ങൾ എന്നിവയ്ക്കാണ്  മുൻഗണന. ഫാൻസി പ്രാവുകളും പറവ പ്രാവുകളും മറ്റു മികച്ച പ്രകടന കാരും ഉൾപ്പെടെ ഏകദേശം 800 ഓളം ഇനങ്ങൾ  ലോകത്തിൽ  ഉണ്ട്. 10 കള്ളി പൊട്ടി (ചിറകിലേ അവസാന 10 തൂവലുകൾ) തീരുമ്പോൾ പ്രാവ് പ്രായപൂർത്തി ആകുന്നു. ആരോഗ്യം ഉള്ള പിട പ്രാവ് 4 മുതൽ 8 തവണ വരെ ഒരു വർഷത്തിൽ മുട്ട ഇടുന്നു. പൊതുവെ 2 മുട്ടകൾ ആണ് ഇടുക.  ആദ്യത്തെ മുട്ട ഇട്ടു 1 ദിവസത്തിന് ശേഷം അടുത്ത മുട്ട ഇടുന്നു. 17 മുതൽ 21 ദിവസത്തിനുള്ളിൽ മുട്ട വിരിയും. ആദ്യ അഞ്ചു ദിവസം പൂവനും പിടയും കുഞ്ഞുങ്ങൾക്ക് പാൽ (തൊണ്ടയിൽ ഉല്പാദിപ്പിക്കുന്ന  മഞ്ഞ നിറമുള്ള ദ്രാവകം) മാത്രമേ കുഞ്ഞുങ്ങൾക്ക് നല്കാറുള്ളൂ. തുടക്കക്കാർ പൊതുവെ നാടൻ പ്രാവുകളെ വളർത്തി തുടങ്ങുന്നത് ആണ് നല്ലത്‌. പ്രാവുകൾക്ക് പൊതുവെ വരുന്ന അസുഖങ്ങൾ വയറിളക്കം , കറക്കം, കഫക്കെട്ട് , കണ്ണസുഖം, പ്രാവ് വസൂരി എന്നിവ ആണ്. വയറിളക്കം വന്ന പ്രാവിന്  രാവിലേയും വൈകുന്നേരവും 2 തുളളി നോർമേട്രജൽ നൽകുക.വസുരിക്കു  തുജ എന്ന ഹോമിയോ മരുന്നു ഫലപ്രദം ആണ്.  കറക്കത്തിനും പെടലിവെട്ടിനും നമ്മുടെ നാട്ടിൽ ഇതുവരെ കൃത്യമായ മരുന്നുകൾ ലഭ്യമായി തുടങ്ങിയിട്ടില്ല. അറേബ്യൻ നാടുകളിൽ ഉള്ള ഒരു തരം പ്രതിരോദ കുത്തിവെപ്പ് (Chevivac p.200) ഫലപ്രദമാണ്. കഫകെട്ടിനു azze 200 നൽകുക. കണ്ണ് അസുഖങ്ങൾക്ക് clipox ഇളനീർ കുഴമ്പ് എന്നിവ ഫലപ്രദം ആണ്. (പ്രാവുകൾക്കു പ്രതിരോധ  കുത്തിവയ്പ് ഇപ്പോൾ നമ്മുടെ നാട്ടിൽ ചില ഇടങ്ങളിൽ ലഭ്യമാണ് ) കഴിവതും 3 മാസത്തിൽ ഒരിക്കൽ പ്രാവിന്  വിര ഇളക്കുക ഇതു മൂലം അസുഖങ്ങൾ ഒരു പരിധിവരെ കുറയ്ക്കാം. അൽബോമെർ ഇതിനായി ഉപയോഗിക്കാം. അതു പോലെ പരാദങ്ങളുടെ  ആക്രമണം ഒഴിവാക്കാൻ  tic tox, butox എന്നിവ ഉപയോഗിക്കാം മഴക്കാലത്ത് പൗഡർ രൂപത്തിൽ ഉള്ളവ ഉപയോഗിക്കാൻ ശ്രെമിക്കുക  . വേപ്പെണ്ണയും നല്ലതാണ്.  കൂട്ടിനുള്ളിൽ വളർത്തുന്ന പ്രാവുകൾക്ക് ഗ്രിറ്റ് നൽകുക. മണൽ , ഇഷ്ടിക്പൊടി, പാറപൊടി, ചാരം , എല്ലുപൊടി, കണവ നാക്കു പൊടി, മുട്ട തോട് എന്നിവ തുല്യ അനുപാതത്തിൽ ചേർത്തു ഗ്രിറ്റ് തയാറാക്കാം. പ്രാവുകൾക്ക് വിറ്റാമിനുകൾ നൽകുക (വിമറൽ, groviplex) എന്നിവ കുടിക്കുന്ന വെള്ളത്തിൽ ചേർത്തു നൽകുക. എല്ലുകളുടെ ആരോഗ്യത്തിനായി ഷെർലാക് നൽകാം. കൂട്ടിൽ ഇട്ടു വളർത്തന്നവയെ ആഴ്ചയിൽ ഒരിക്കൽ എങ്കിലും ശുദ്ധ ജലത്തിൽ കുളിക്കാനും സൂര്യപ്രകാശം ഏൽക്കാനും അവസരം ഒരുക്കുക കുളിക്കാനുള്ള വെള്ളത്തിൽ വെളുത്തുള്ളി, മഞ്ഞൾ എന്നിവ ചേർത്താൽ നന്ന്. ഗോതമ്പ്, വെള്ളച്ചോളം, മണി ചോളം, ഇരുമ്പ് ചോളം, പന്ന പുല്ലു, ചെറുപയർ , പൊട്ടുകടല, ഫിനിഷേർ എന്നിവ  ചേർക്കാം . ആരോഗ്യവും അഴകും ഉള്ള പ്രാവുകളെ സൃഷ്ടിക്കുക എന്നതാണ് ഓരോ പ്രാവ് സ്നേഹിയുടെയും കടമ . പ്രാവുകളെ വിൽപന ചരക്ക് ആക്കി മാറ്റാതിരിക്കുക . 
പ്രാവുകളെ വാങ്ങുമ്പോൾ നല്ല ആരോഗ്യം ഉള്ളവയെ വാങ്ങാൻ ശ്രെദ്ധിക്കുക, പ്രാവുകൾക്ക് പല സ്ഥലങ്ങളിലും സാഹചര്യങ്ങളിലും പല വില ആയിരിക്കും . പുതിയതായി വാങ്ങുന്നവയെ ഒരാഴ്ച എങ്കിലും മാറ്റി പാർപ്പിച്ചു നിരീക്ഷിക്കുക.
 കഴിവതും ഒരേ ബ്ലഡ് ലൈൻ ഉള്ളവയെ ജോടി ആക്കാതിരിക്കാൻ ശ്രേമിക്കുക. 


No comments:

Post a Comment