ജാവ കുരുവികൾ
നല്ല എണ്ണ മെഴുക്കുള്ള ശരീര പ്രകൃതി ഉള്ള കിളികൾ ആണ് ജാവ കുരുവികൾ. അതിനാൽ തന്നെ അവയെ കാണാൻ നല്ല ഭംഗിയോടും വൃത്തിയോടും കൂടി കാണപ്പെടുന്നു. കുടാതെ ഇവ നല്ല പാട്ടുകാർ കൂടിയാണ്. ശ്രദ്ധിച്ചു നോക്കിയാൽ മാത്രമേ ഇതിന്റെ ആൺ പെൺ കിളികളെ തിരിച്ചറിയാൻ സാധിക്കു. 6 മാസം ആണ് ജാവ കുരുവികൾ ഇണ പ്രായം ആകുവാൻ. അപ്പോഴേ ആൺ പെൺ കിളികളെ തിരിച്ചറിയാൻ സാധിക്കു. ആൺ പെൺകിളികളുടെ കൊക്കും കണ്ണിനു ചുറ്റും ഉള്ള വട്ടത്തിന്റെയും വെത്യസങ്ങൾ ആണ് അവയെ വേർതിരിച്ചു അറിയാൻ സാധിക്കുന്നത്, ആൺ കിളികൾക്കു കൊക്ക് കുറച്ചു ചുവപ്പ് നിറം കുടുതലും കൊക്കിന്റെ വലിപ്പം പെൺകിളിയെ അപേക്ഷിച്ച് കുറച്ചു കുടുതലും ആകും,ആൺ കിളിയുടെ കണ്ണിനു ചുറ്റുമുള്ള വട്ടംപെൺകിളിയെ അപേക്ഷിച്ച് കടും ചുവപ്പും വട്ടം അല്പം കുടുതലും ആകും. കുടാതെ ആൺ കിളികൾ നന്നായി പാട്ട് പാടുന്നവർ ആണ് അതാണ് ആൺ കിളിയെ പെൺകിളിയിൽ നിന്നും പെട്ടന്നു വേർതിരിച്ചു മനസിലാകാൻ സാധിക്കും. പെൺ കിളികൾ ശരീരം കൊണ്ടും ആൺ കിളിയെ അപേക്ഷിച്ച് അല്പം മാത്രം ചെറുതാണ്, പിന്നെ പെൺ കിളിയുടെ കൊക്കിന്റെ നിറം ചെറുതായി മങ്ങിയ ചുവപ്പും അല്പം വലിപ്പം കുറവും ഉണ്ടാകും ആൺ കിളിയുടെ കൊക്കിനെ അപേക്ഷിച്ച് നോക്കിയാൽ പെൺകിളിയുടെ കണ്ണിനു ചുറ്റുമുള്ള വട്ടം ചെറുതും അതിന്റെ ചുവപ്പ് നിറം അല്പം മങ്ങിയതും ആകും.
കോളനി ബ്രീഡിങ്ങിനെ അപേക്ഷിച്ച് ഓരോ ജോഡിയായി വളർത്തുമ്പോൾ ആണ് കുഞ്ഞുങ്ങൾ കൂടുതൽ ജാവയിൽ ലഭിക്കുക. ഒരു ജോഡി ജാവ വളർത്താൻ വേണ്ട ഏറ്റവും ചെറിയ കൂടിന്റെ വലിപ്പം 2 അടി നീളം 2 അടി വീതി 2 അടി ഉയരം ആണ്. ഉണ്ടാക്കുന്ന നെറ്റ് അര ഇഞ്ച് കണി അകലം ഉള്ളത് ഉപയോഗിക്കുക ( അതിലും ചെറുതായാൽ നല്ലത് ). പല്ലി, പാറ്റ എന്നിവ ജാവയുടെ ശത്രുകൾ ആണ് അത് കൊണ്ടാണ് ചെറിയ നെറ്റ് ഉപയോഗിക്കുന്നത്. 1 വർഷം എത്തിയ ജാവ കുരുവികളെ ഇണ ചേർക്കുന്നതാണ് നല്ലത് അല്ലെങ്കിൽ എഗ്ഗ് ബൈൻഡിങ് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ്.
തിന, നെല്ല്, ചെറിയ കിളികൾക്കുള്ള സീഡ് മിക്സ് എന്നിവ ആഹാരമായി കൊടുക്കാം. ദിവസവും കുളിക്കുന്ന സ്വഭാവം ഉള്ള കിളികൾ ആണ് ജാവ കുരുവികൾ അത് കൊണ്ട് അവക്ക് കുടിക്കാനും കുളിക്കാനും വെള്ളം വേറെ വേറെ വെച്ചു കൊടുക്കണം, കുളിക്കുന്ന വെള്ളം അവ കുളിച്ചുകഴിഞ്ഞാൽ കൂട്ടിൽ നിന്നും എടുത്തു മാറ്റണം, എപ്പോഴും കുടിക്കാൻ ഉള്ള വെള്ളം കൂട്ടിൽ ലഭ്യമാകണം. തണുപ്പ് ഉള്ള അന്തരീക്ഷത്തിൽ കൂട്ടിൽ ഒരു 40 വാട്സ് ബൾബ് ഇട്ടുകൊടുക്കുന്നത് നല്ലതാണ്. കാൽസ്യത്തിനു വേണ്ടി കടൽ നാക് നിർബന്ധമായും കൊടുക്കണം. ഇല വർഗങ്ങൾ തുളസിയില,പനീർകൂർക്ക ഇല, മുരിങ്ങ ഇല,കുടങ്ങൽ, ചീര എന്നിവ മാറി മാറി ഓരോ ദിവസവും കൊടുക്കാം.
കൂടാതെ എഗ്ഗ് ഫുഡ്(3 Days കൂടുമ്പോൾ ), സോഫ്റ്റ് ഫുഡ് , കാരറ്റ്, ബീട്രൂറ്റ് എന്നിവ നാര് പോലെ ചികിയതു ( ഒന്നിടവിട്ട ദിവസങ്ങളിൽ), ചെറുപയർ മുളപ്പിച്ചത്, തിന മുളപ്പിച്ചത് ( ആഴ്ചയിൽ ഒരിക്കൽ ) എന്നിവ കൊടുക്കാം. ഇവ കൂട്ടിൽ 6 മണിക്കൂറിൽ കൂടുതൽ വെക്കരുത് ഫങ്ങൽ ഇൻഫെക്ഷൻ വരാൻ സാധ്യത ഉള്ളത് കൊണ്ട് ആണ് അങ്ങിനെ ചെയ്യുന്നത് .
ജാവ കൂട് ഉണ്ടാക്കാൻ വേണ്ടി ചെറിയ കലമോ ബ്രീടിംഗ് ബോക്സ് എന്നിവ വെച്ചു കൊടുക്കാം. പുതിയ കൂടിനെയും സാഹചര്യങ്ങളുമായി ഇണങ്ങി വരാൻ കുറച്ചു സമയം എടുക്കാം. ജാവ പൊതുവേ പേടി ഉള്ള കൂട്ടത്തിൽ ഉള്ള കിളികൾ ആയതു കൊണ്ട് പുതിയ കൂട്ടിലേക്കു ഇട്ടാൽ കഴിവതും അവയെ പേടിപ്പിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. ജാവ കുരുവികൾ കൂട് കൂട്ടി മുട്ട ഇടുന്ന സ്വഭാവം ഉള്ള കിളികൾ ആയതു കൊണ്ട് കൂട് കൂട്ടാൻ അവക്ക് ചകിരി നാരോ ചെറിയ തരം പുല്ലുകളോ കൂട്ടിൽ ഇട്ടു കൊടുക്കണം. ആൺ പെൺകിളികൾ ചേർന്ന് അവ എടുത്തു കൊണ്ടുപോയി കൂടുണ്ടാകുന്നു. കൂടുണ്ടാക്കിയശേഷം ആണ് അവയുടെ ഇണ ചേരൽ ഉണ്ടാകുക. ഇണ ചേരാൻ വേണ്ടി ആൺ കിളി പെൺകിളിയെ ആകർഷിക്കാൻ വേണ്ടി നല്ല രീതിയിൽ പാട്ട് പാടുന്നത് കാണാം കൂടാതെ പെൺകിളിയുടെ അടുത്തു പോയി ചാടിയും പാട്ടു പാടിയും ഇണയെ ആകർഷിക്കും. ഇണ ചേർന്ന് 4 മുതൽ 7 ദിവസത്തിനുളിൽ പെൺ കിളി മുട്ട ഇടാം ( 4 മുതൽ 7 മുട്ടകൾ വരെ ഇടും ) ( രണ്ടും പെൺകിളികൾ ആണെകിലും മുട്ട ഇടും അൺഫെർട്ടിലൈസ്ഡ് എഗ്ഗ്. പക്ഷെ അവ അടിയിരിക്കാതെ ഇരിക്കുകയും ചെയ്യും ) മുട്ട ഇട്ടു 18 മുതൽ 21 ദിവസത്തിനു ഉള്ളിൽ മുട്ടകൾ വിരിയും(ഒരു 26 ദിവസം നോക്കിയശേഷം മുട്ടകൾ എടുത്തു കളയാം) മുട്ടകൾ വിരിഞ്ഞിരിക്കുന്ന സമയത്ത് എറുമ്പുകൾ കൂട്ടിൽ കേറാതെ ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾ വിരിഞ്ഞിരിക്കുന്ന സമയത്ത്സാധാരണ കൊടുക്കുന്ന ഫുഡിനെക്കാളും അല്പം കൂടുതൽ വെച്ചു കൊടുക്കാൻ ശ്രദ്ധിക്കേണ്ടത് ആണ്. 40 ദിവസം ആകുമ്പോൾ കുഞ്ഞുങ്ങൾ പൂർണ വളർച്ചയിൽ എത്തും, വളർച്ച എത്തിയ കുഞ്ഞുങ്ങൾ പുറത്തിറങ്ങിയാലും അവക്ക് അവയുടെ മാതാപിതാക്കൾ അവ തനിയെ ഭക്ഷണം കഴിച്ചു പഠിക്കുന്നത് വരെ ആഹാരം കൊടുക്കും, പുറത്തിറങ്ങിയ കുഞ്ഞുങ്ങൾ തനിയെ ആഹാരം കഴിച്ചു തുടങ്ങിയാൽ വേറെ കൂട്ടിലേക്കു മാറ്റി ഇടാം.
No comments:
Post a Comment